പാകിസ്താനിലേക്ക് പോകുന്ന ഒാരോ തുള്ളി ജലവും ഇന്ത്യയിലേക്ക് തന്നെ കൊണ്ടുവരും -മോദി
text_fieldsകുരുക്ഷേത്ര(ഹരിയാന): നമ്മുടെ നദികൾ പാകിസ്താന്‍റെ ഭൂമി ഫലഭൂഷ്ഠമാക്കുകയാണെന്നും രാജ്യത്തെ കർഷകർക്ക് വേണ്ടി ഒാ രോ തുള്ളി വെള്ളവും ഇന്ത്യയിലേക്ക് തന്നെ താൻ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായുള് ള സിന്ധു നദീ ജല കരാർ കോൺഗ്രസ് റദ്ദാക്കാത്തതിലായിരുന്നു മോദിയുടെ പരാമർശം. 1960 ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ മുൻ പ്രസിഡന്‍റ് അയ്യൂബ് ഖാനും ചേർന്ന് ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാർ.
കോൺഗ്രസ് എന്‍റെ പാരമ്പര്യത്തെ ചോദ്യം ചെയ്ത് എന്നോട് നന്നായി 'സ്നേഹം' പ്രകടിപ്പിക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസിന്‍റെ നിഘണ്ടുവിലെ സ്നേഹം എന്നത് ഒഴിവാക്കണം. അത് വരും തലമുറയെ മലിനമാക്കും. പാക് പ്രധാനമന്ത്രിക്ക് നൊബേൽ പുരസ്കാരം ലഭിക്കണമെന്നതാണ് കോൺഗ്രസിന്‍റെ ആഗ്രഹം. കോൺഗ്രസിന്‍റെ സഖ്യകക്ഷികൾ പാകിസ്താനെ സ്നേഹിക്കുന്നവരാണ്. ജയ് ശ്രീറാം വിളിക്കുന്നവരെ അവർ ജയിലിലടക്കുകയും ചെയ്യുന്നുവെന്നും മമതയുടെ പ്രസ്താവനയെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു തീവ്രവാദം എന്നത് സംഝോത സ്ഫോടനത്തിന് ശേഷം കോൺഗ്രസ് പ്രചരിപ്പിച്ച കളവായിരുന്നു. അവരുടെ നീക്കം തകർന്നുവെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
